ആരോഗ്യപദ്ധതിയ്ക്ക് 10 കോടി സഹായം
ദില്ലി: ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള 20.42 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ സുരക്ഷാപദ്ധതി ഏര്‍പ്പെടുത്താന്‍ കേന്ദ്രം 10 കോടി രൂപ സഹായമായി ഉടന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ പറഞ്ഞു.
ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ കെ. സി. പന്ത് ഇത് സംബന്ധിച്ച ഉറപ്പ് തന്നിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യത്തില്‍ പദ്ധതി തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും യുണൈറ്റഡ് ഇന്ത്യാ പ്രീമിയവും ചേര്‍ന്നുള്ള പദ്ധതിയ്ക്ക് 52.5 കോടി രൂപ ചെലവാകും. പ്രതിവര്‍ഷം 20,000 രൂപ വരെ ചെലവാകുന്ന ചികിത്സയ്ക്കാണ് ഇന്‍ഷ്വറസ് നല്‍കുന്നത്.
കേന്ദ്ര സഹായമായി 25 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നതെന്ന് ശങ്കരന്‍ പറഞ്ഞു.












Click it and Unblock the Notifications