ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ഗ്രൂപ്പ് പ്രവര്‍ത്തനമല്ല
കൊച്ചി: ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ഗ്രൂപ്പ് പ്രവര്‍ത്തനം അല്ലെന്ന് കെ കരുണാകരന്‍ അഭിപ്രായപ്പെട്ടു.
കരുണാകരന്റെ മകളും വൈദ്യുതി ബോര്‍ഡിലെ ഒരു ട്രേഡ് യൂണിയന്റെ അദ്ധ്യക്ഷയുമായ പത്മജ വേണുഗോപാലിന് കെ പി സി സി കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കിയതിനെക്കുറിച്ച് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം. പത്മജ ഒരു യൂണിയന്റെ അദ്ധ്യക്ഷ ആവുകമാത്രമാണ് ചെയ്തത്.
ഒരു ഓഫീസില്‍ രണ്ട് യൂണിയന്‍ പാടില്ലെങ്കില്‍ വൈദ്യുതി ബോര്‍ഡില്‍ വേറെയും കോണ്‍ഗ്രസിന്റെ രണ്ട് യൂണിയനുകള്‍ ഉണ്ടെന്ന് ഓര്‍മ്മിയ്ക്കണമെന്ന് കരുണാകരന്‍ പറഞ്ഞു. അതില്‍ ഒന്നില്‍ കെ മുരളീധരനും മറ്റൊന്നില്‍ വി ശിവകുമാര്‍ എം പി യുമാണ് പ്രസിഡണ്ട്മാര്‍. ഇതിനെതിരെ നടപടി എന്താണ് ഇല്ലാത്തത്?
മാത്രമല്ല കോണ്‍ഗ്രസും ഐ എന്‍ ടി യുസിയുമായി കാര്യമായ ബന്ധമൊന്നുമില്ല. എന്തായാലും കാരണം കാണിയ്ക്കല്‍ നോട്ടീസ് കൈപ്പറ്റിയവര്‍ അതിന് മറുപടി നല്‍കിക്കൊള്ളും.












Click it and Unblock the Notifications