Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി റിപ്പോര്‍ട്ട് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടില്ല

തിരുവനന്തപുരം: സത്യനേശനെ പുറത്താക്കിയതു സംബന്ധിച്ച പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ മുമ്പാകെ നേരിട്ട് ഹാജരാകണമെന്നും ജസ്റിസ് മോഹന്‍കുമാര്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം. വിജയകുമാര്‍ പറഞ്ഞു.

മദ്യമാഫിയയും പാര്‍ട്ടി അംഗങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കല്ലുവാതുക്കല്‍, പള്ളിവാതുക്കല്‍ മദ്യദുരന്തങ്ങളെ കുറിച്ച് അന്വേഷിക്കുന്ന മോഹന്‍ കുമാര്‍ കമ്മിഷന്‍ ആവശ്യപ്പെട്ടുവെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ട്. ഒക്ടോബര്‍ 28ന് കമ്മിഷന്‍ മുമ്പാകെ തെളിവ് നല്‍കാന്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

സത്യനേശനെ പുറത്താക്കിയതിനെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ കുറിച്ച് മാത്രമാണ് കമ്മിഷന്‍ അന്വേഷിച്ചതെന്ന് വിജയകുമാര്‍ പറഞ്ഞു. അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ല. നേരിട്ട് ഹാജരാകാനും നിര്‍ദേശമില്ല.

ഒക്ടോബര്‍ 28നോ അതിന് മുമ്പായോ വിശദീകരണം നല്‍കണമെന്നാണ് കമ്മിഷന്‍ ആവശ്യപ്പെട്ടത്. നിയമവൃത്തങ്ങളുമായി കൂടിയാലോചിച്ച് മറുപടി നല്‍കും- വിജയകുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+