Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ഷര്‍ ധാം ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍ എ തോയിബ

ദില്ലി: ഗാന്ധിനഗര്‍ അക്ഷര്‍ധാം ക്ഷേത്രത്തില്‍ ആക്രമണം നടത്തിയത് ലഷ്കര്‍ എ തോയിബ എന്ന തീവ്രവാദി സംഘടനയിലെ അംഗങ്ങളാണെന്ന് ഉപ പ്രധാനമന്ത്രി എല്‍ കെ അദ്വാനി പറഞ്ഞു.

ആക്രമണത്തിന്റെ രീതിയും മറ്റുചില അനുമാനങ്ങളും വച്ചാണ് ഈ കണ്ടെത്തല്‍. ഉപയോഗിച്ച ആയുധങ്ങള്‍, ആയുധങ്ങള്‍ ഉണ്ടാക്കിയ രാജ്യം, കൊണ്ടു വന്ന സാധനങ്ങള്‍ എന്നിവയുടെ സമാനതയാണ് ഈ അനുമാനത്തിന് കാരണം. ആരാണ് ആക്രമണത്തിന് പിന്നിലെന്നും ആരാണ് ആക്രമണം നടത്തിയതെന്നും വ്യക്തമായിക്കൊണ്ടിരിയ്ക്കുകയാണ്. ദില്ലിയില്‍ ഒരു സെമിനാര്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുജറാത്ത് ആഭ്യന്തര വകുപ്പ് മന്ത്രി ഗോര്‍ദ്ദന്‍ സദാപിയയും ഇതേകാര്യം വ്യക്തമാക്കിയിട്ടുണ്ട്. കശ്മീരിലെ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് അദ്ദേഹം അഹമ്മദാബാദില്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+