കമ്പനിയുടെ പ്രതിഫലം: മോഹന്‍ലാല്‍ കോടതിയില്‍
ചെന്നൈ: രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ഹിന്ദി ചിത്രം യില്‍ അഭിനയിച്ചതിന്റെ പ്രതിഫലത്തെ ചൊല്ലി മോഹന്‍ലാല്‍ കോടതിയെ സമീപിച്ചു.
മോഹന്‍ലാല്‍ ആവശ്യപ്പെട്ട പ്രകാരം വര്‍മ നിര്‍മിച്ച റോഡ് എന്ന ചിത്രത്തിലെ വര്‍മയുടെ പ്രതിഫലത്തില്‍ നിന്ന് 20 ലക്ഷം തടഞ്ഞുവെയ്ക്കാന്‍ വിതരണക്കാരോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
കമ്പനിയില്‍ അഭിനയിക്കാന്‍ തനിക്ക് 50 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നതെന്നും എന്നാല്‍ നിര്‍മാതാവ് 36 ലക്ഷം രൂപയേ തന്നിരുന്നുള്ളൂവെന്നും മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ബാക്കി തുകയ്ക്ക് ചെക്കാണ് നല്‍കിയത്. റോഡ് റിലീസായ ഉടനെ പണം ലഭിക്കുമെന്നായിരുന്നു നിര്‍മാതാവ് പറഞ്ഞിരുന്നത്. എന്നാല്‍ ഏഴ് തവണ ബാങ്കില്‍ ചെക്ക് നല്‍കിയെങ്കിലും പണമില്ലാതെ മടങ്ങി.
രാംഗോപാല്‍ നിര്‍മിച്ച റോഡിന്റെ പ്രതിഫലത്തില്‍ നിന്ന് 20 ലക്ഷം രൂപ തടഞ്ഞുവെച്ച് തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്.
രാംഗോപാല്‍ വര്‍മയും ബോണി കപൂറും ചേര്‍ന്നാണ് കമ്പനി നിര്‍മിച്ചത്.












Click it and Unblock the Notifications