കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ഖാന്‍ അറസ്റില്‍

  • By Staff
Google Oneindia Malayalam News

മുംബൈ: അശ്രദ്ധമായി ഡ്രൈവ് ചെയ്ത് ഒരാളെ കാര്‍ കയറ്റിക്കൊന്ന ഹിന്ദി സിനിമാ താരം സല്‍മാന്‍ഖാന്‍ പൊലീസിന് കീഴടങ്ങി.

ബാന്ദ്റയിലെ ഒരു ബേക്കറിയ്ക്ക് മുന്നില്‍ വഴിഓരത്ത് കിടന്നുറങ്ങുകയായിരുന്ന അഞ്ച് പേരെയാണ് സല്‍മാന്‍ഖാന്റെ കാറിടിച്ചത്. ഒരാള്‍ മരിക്കുകയും മറ്റ് നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സപ്തംബര്‍ 28 ശനിയാഴ്ച പുലര്‍ച്ചെ 2.49നായിരുന്നു സംഭവം. അപകടത്തിന് ശേഷം സല്‍മാന്‍ വണ്ടി നിര്‍ത്താതെ ഓടിച്ചുപോയി. വാഹനത്തില്‍ സല്‍മാന്റെ അംഗരക്ഷകനും ഉണ്ടായിരുന്നു. അധോലോകത്ത് നിന്ന് ഭീഷണി ഉള്ളതിനെ തുടര്‍ന്ന് പൊലീസ് തന്നെ സല്‍മാന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടിയിരുന്നു.

പരുക്കവും അശ്രദ്ധവുമായി ഡ്രൈവ് ചെയ്തതിനാണ് സല്‍മാനെതിരെ കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നത്. അപകടത്തെക്കുറിച്ച് അറിഞ്ഞ പൊലീസ് സല്‍മാന് കീഴടങ്ങാന്‍ നാല് മണിയ്ക്കൂര്‍ സമയം അനുവദിച്ചു. തുടര്‍ന്നാണ് അദ്ദേഹം പൊലീസിനുമുന്നില്‍ കീഴടങ്ങിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലെ ഒരു വന്യമൃഗസങ്കേതത്തില്‍ മാനിനെ വെടിവച്ച് കൊന്ന കേസിലും സല്‍മാന്‍ പ്രതിയാണ്. ഈ കേസില്‍ അന്വേഷണം തുടരുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X