സല്‍മാന്‍ ഖാന് ജാമ്യം
മുംബൈ: കാറിടിച്ച് ഒരാളെ കൊന്ന കേസില്‍ അറസ്റിലായ ഹിന്ദി ചലച്ചിത്ര നടന്‍ സല്‍മാന്‍ ഖാന് ജാമ്യം ലഭിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്.
മദ്യപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനായായിരുന്നു വൈദ്യപരിശോധന. പരിശോധനയുടെ ഫലം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അപകടത്തില്‍ മരിച്ചത് നൂര്‍ ഉലാ ഖാന്‍ എന്നൊരാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
1997 ല്ഡ ടി സീരീസ് കസറ്റുകളുടെ കമ്പനിയായ സൂപ്പര്‍ കസറ്റ് ഇന്‍ഡസ്ട്രീസിന്റെ ഉടമയായ ഗുല്‍ഷന്‍ കുമാറിന്റെ വധം സംബന്ധിച്ച കേസില്‍ സല്‍മാന്‍ ഖാനും നടന്‍ ചുങ്കി പാണ്ഡെയും കോടതിയുടെ മുന്നില്‍ മൊഴി നല്‍കിയിരുന്നു.സല്‍മാന്‍ ഖാന്‍ തുടര്‍ച്ചയായി തന്നെ ശല്യപ്പെടുത്തുന്നതായി ഹിന്ദി നടിയും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യാ റായിപരാതിപ്പെട്ടിരുന്നു.












Click it and Unblock the Notifications