ശര്‍മ്മയെ ദില്ലിയിലേയ്ക്ക് കൊണ്ടുവന്നു
ദില്ലി: ശിവാനി ഭട്നഗര്‍ കൊലക്കേസിലെ മുഖ്യപ്രതിയായ ആര്‍ കെ ശര്‍മ്മ ഐ പി എസിനെ ദില്ലിയിലേയ്ക്ക് കൊണ്ടുവന്നു.
ദില്ലിയിലെ കാര്‍കര്‍ദൂമ കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ പത്ത് ദിവസത്തേയ്ക്ക് പൊലീസ് കസ്റഡിയിലേയ്ക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ദില്ലി പൊലീസാണ് ഇദ്ദേഹത്തെ ദില്ലിയിലേയ്ക്ക് കൊണ്ടുവന്നത്. സെപ്തംബര്‍ 27 വെള്ളിയാഴ്ചയാണ് ഇദ്ദേഹം അംബാലയിലെ ഒരു കോടതിയില്‍ കീഴടങ്ങിയത്. അംബാല കോടതി ഒക്ടോബര്‍ പത്ത്വരെ ഇദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റഡിയില്‍ വയ്ക്കാനാണ് ഉത്തരവിട്ടത്.












Click it and Unblock the Notifications