കോലിയക്കോടിനെ സസ്പെന്റ് ചെയ്യാന്‍ ശുപാര്‍ശ
തിരുവനന്തപുരം: മുന്‍ എം എല്‍ എയും സി പി എം വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ കോലിയക്കോട് കൃഷ്ണന്‍നായരെ സസ്പെന്റ് ചെയ്യാന്‍ സി പി എം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തു.
മണിച്ചനില്‍ നിന്ന് മാസപ്പടി വാങ്ങിയെന്നതിന്റെ പേരിലാണ് കോലിയക്കോടിനെതിരെ നടപടിയ്ക്ക് നീക്കം. അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സസ്പെന്ഷന് ശുപാര്‍ശ പരിഗണിക്കും.
മണിച്ചന്റെ മാസപ്പടി ഡയറിയില്‍ ഇവരില്‍ കോലിയക്കോടിന്റെയും പേരുണ്ടായിരുന്നു. മാസപ്പടി വാങ്ങിയിട്ടില്ലെന്നാണ് കോലിയക്കോട് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ പാര്‍ട്ടി സമിതിയുടെ മുന്നില്‍ പറഞ്ഞത്.
പുറത്താക്കപ്പെട്ട സത്യനേശനടക്കം 21 നേതാക്കളുടെ പേരാണ് മണിച്ചന്റെ മാസപ്പടി ഡയറിയിലുണ്ടായിരുന്നത്. പാര്‍ട്ടിയ്ക് വേണ്ടിയാണ് പണം വാങ്ങിയതെന്ന് സമര്‍ഥിച്ച മറ്റ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായില്ല.
വി. എസ്. പക്ഷക്കാരനായ സത്യനേശനെ പുറത്താക്കിയതന് പകരമായാണ് പിണറായി പക്ഷക്കാരനായ കോലിയക്കോടിനെ സസ്പെന്റ് ചെയ്യാന്‍ നീക്കം നടത്തുന്നതെന്ന് ഒരു പക്ഷം ആരോപിക്കുന്നുണ്ട്.