കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം നേതാക്കള്‍ക്ക് വിജിലന്‍സ് നോട്ടീസയക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചനില്‍ നിന്ന് മാസപ്പടി വാങ്ങിയതു സംബന്ധിച്ച് അന്വേഷണം നടത്തുന്ന വിജിലന്‍സ് സി പി എം നേതാക്കളില്‍ നിന്ന് വിശദീകരണം ആവശ്യപ്പെടും.

ചില സി പി എം നേതാക്കള്‍ മണിച്ചനില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന് കണ്ടെത്തിയ പാര്‍ട്ടി സമിതിയിലെ അംഗങ്ങളില്‍ നിന്നാണ് ആദ്യം വിശദീകരണം തേടുക. എം. വിജയകുമാര്‍, പിരപ്പന്‍കോട് മുരളി, ജയന്‍ ബാബു എന്നിവരാണ് സമിതി അംഗങ്ങള്‍.

മണിച്ചനില്‍ നിന്ന് മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട് കണ്ടത്തിയ കാര്യങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മൂവര്‍ക്കും വിജിലന്‍സ് നോട്ടീസ് അയക്കും.

രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചനില്‍ നിന്ന് മാസപ്പടി വാങ്ങിയതു സംബന്ധിച്ച് വിജിലന്‍സ് നടത്തുന്ന അന്വേഷണം അന്തിമഘട്ടത്തിലെത്തിയിരുന്നതാണ്. ഇതിനിടെയാണ് മാസപ്പടി സംബന്ധിച്ച സി പി എം റിപ്പോര്‍ട്ട് പുറത്തുവരികയും സത്യനേശനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വിപുലമാക്കാനാണ് വിജിലന്‍സിന്റെ നീക്കം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X