വ്യാജരേഖ: സീ ടി വി കറസ്പോണ്ടന്റ് മൊഴി നല്‍കി
തിരുവനന്തപുരം: നിയമസഭാ കാന്റീനില്‍ ശോഭനാ ജോര്‍ജ് എം എല്‍ എയും സൂര്യാ ടി വി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാരും കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് സീ ടി വി കറസ്പോണ്ടന്റ് റോയി മാത്യു കോടതിയില്‍ രഹസ്യമൊഴി നല്‍കി.
നേരത്തെ വ്യാജരേഖക്കേസില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ റോയിമാത്യുവില്‍ നിന്ന് മൊഴിയെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സപ്തംബര്‍ 28 വെള്ളിയാഴ്ച റോയിയുടെ മൊഴി മജിസ്ട്രേറ്റ് നിക്സണ്‍ എം. ജോസഫ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ജൂണ്‍ 24ന് നിയമസഭാ കാന്റീനില്‍ അനില്‍ നമ്പ്യാരോടും മറ്റ് ചില മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒപ്പം ഇരിക്കുമ്പോള്‍ ശോഭനാ ജോര്‍ജ് വന്ന് അനിലിനെ അടുത്തേക്ക് വിളിച്ച് സംസാരിച്ചെന്നാണ് റോയി അന്വേഷണ സംഘത്തിന് നല്‍കിയിരുന്ന മൊഴി.
അര മണിക്കൂറോളം അവര്‍ സംസാരിച്ചു. താന്‍ ഇന്നൊരു കിടിലം റിപ്പോര്‍ട്ട് അടിക്കുമെന്ന് അനില്‍ നമ്പ്യാര്‍ പിന്നീട് തന്നോട് പറഞ്ഞു. എന്ത് റിപ്പോര്‍ട്ടാണെന്ന് ചോദിച്ചപ്പോള്‍ ഒരു മന്ത്രിക്കെതിരെയാണെന്നായിരുന്നു മറുപടി- റോയി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ ഇങ്ങനെയാണ് പറഞ്ഞിരുന്നത്.
നേരത്തെ എന്‍ ഡി ടിവി കറസ്പോണ്ടന്റ് ബോബി നായരും കോടതിയില്‍ ശോഭന-അനില്‍ കൂടിക്കാഴ്ച സംബന്ധിച്ച് മൊഴി നല്‍കിയിരുന്നു.












Click it and Unblock the Notifications