കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ബി എസ്ിന് എമിറേറ്റ്സിന്റെ കരാര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഐ ബി എസ് സോഫ്റ്റ്വേര്‍ സര്‍വീസ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ഗ്രൂപ്പിനായി കാര്‍ഗോ വിഭാഗം കൈകാര്യം ചെയ്യുന്നതിന് പുതിയ സോഫ്റ്റ്വേര്‍ വികസിപ്പിക്കുന്നു.

40 കോടി ഡോളറാണ് ഈ സോഫ്റ്റ്വേര്‍ വികസിപ്പിക്കുന്നതിനുള്ള ചെലവ്. കാര്‍ഗോ വിഭാഗം കൈകാര്യം ചെയ്യുന്ന കമ്പനികള്‍ക്കും എയര്‍ലൈന്‍സിനും ഉപകാരപ്രദമായിരിക്കും ഷാംലണ്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ സോഫ്റ്റ്വേര്‍.

ഈ സോഫ്റ്റ്വേര്‍ വരുന്നതോടെ കാര്‍ഗോ സംവിധാനത്തിലുള്‍പ്പെടുന്ന എല്ലാവര്‍ക്കും ഇന്റര്‍നെറ്റിലൂടെ കാര്‍ഗോ സാധനങ്ങളുടെ വിവരങ്ങള്‍ ലഭ്യമാകും.

2003ഓടെ ഈ സോഫ്റ്റ്വേര്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാവും. 2004 ആദ്യത്തോടെ ഇത് പ്രയോഗത്തില്‍ വരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X