നീതി വേണമെന്ന് മദ്നിയുടെ അച്ഛനമ്മമാര്‍
തിരുവനന്തപുരം: പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്നിയ്ക്ക് നീതി കിട്ടുംവരെ സഹനസമരം തുടരുമെന്ന് മദ്നിയുടെ അച്ഛനമ്മമാര്‍ പറഞ്ഞു.
മദ്നിയോട് അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കണമെന്ന് മദ്നിയുടെ അച്ഛനായ എ. അബ്ദുള്‍സലാമും അമ്മ അബുമബീവിയും സപ്തംബര്‍ 28 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മദ്നി കേരളത്തിലെ സാമൂഹിക രംഗത്തേക്ക് തിരിച്ചുവരരുതെന്ന് ആഗ്രഹിക്കുന്ന ചിലരുടെ ഗൂഢാലോചനയാണ് മദ്നിയെ വിചാരണ നടത്താതെ അനിശ്ചിതമായി ജയിലിടുന്നതിന് പിന്നില്‍.
മദ്നിയുടെ മോചനം ആവശ്യപ്പെട്ട് ഭാര്യയും മക്കളും നടത്തുന്ന ഉപവാസ സമരത്തില്‍ തങ്ങളും പങ്കെടുക്കുമെന്ന് അവര്‍ പറഞ്ഞു.












Click it and Unblock the Notifications