ശോഭനയുടെ പി എ അനില്‍ അറസ്റില്‍
തിരുവനന്തപുരം: മന്ത്രി കെ. വി. തോമസിനെതിരായ വ്യാജരേഖ സംബന്ധിച്ച കേസില്‍ ശോഭനാ ജോര്‍ജിന്റെ പി എ അനില്‍ പി. ശ്രീരംഗത്തിനെ പൊലീസ് അറസ്റ് ചെയ്തു.
സപ്തംബര്‍ 28 ശനിയാഴ്ച രാവിലെ ആറ് മണിയോടെ ശോഭനയുടെ ആക്കുളത്തെ വസതിയില്‍ വെച്ചാണ് ഡി വൈ എസ് പിമാരായ രാമകൃഷ്കുറുപ്പ്, ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് സംഘം അനിലിനെ അറസ്റ് ചെയ്തത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് അനിലിനെ പല തവണ പൊലീസ് അറസ്റ് ചോദ്യം ചെയ്തിരുന്നു. അനില്‍ നല്‍കിയ മൊഴിയും മറ്റ് ചിലര്‍ നല്‍കിയ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടെന്ന് നേരത്തെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസില്‍ അനിലിനെ ചോദ്യം ചെയ്തുവരികയാണ്.
തനിനിറം ലേഖകന്‍ ജയചന്ദ്രന്‍, ശോഭയുടെ ഡ്രൈവര്‍ സന്തോഷ് എന്നിവരെയും അറസ്റ് ചെയ്യാന്‍ പൊലീസിന് ഉദ്ദേശ്യമുണ്ടായിരുന്നെങ്കിലും ഇവര്‍ പൊലീസെത്തുന്നതിന് മുമ്പ് ശോഭനയുടെ വീട്ടില്‍ നിന്ന് പോയിരുന്നു. അറസ്റിന്റെ കാര്യം പൊലീസില്‍ നിന്ന് നേരത്തേ അറിഞ്ഞതുകൊണ്ട് ഇവര്‍ കടന്ന് കളഞ്ഞതെന്ന് പറയുന്നു.
പൊലീസ് വീട്ടില്‍ കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തുവെന്ന് ശോഭനാ ജോര്‍ജ് ആരോപിച്ചു.
ഉച്ചയ്ക്ക് 12 മണിയ്ക്ക് ശോഭനയുടെ വീട്ടില്‍ വീണ്ടും പൊലീസ് പരിശോധന നടത്തി.












Click it and Unblock the Notifications