കേരളത്തില്‍ വൈകാതെ റിലയന്‍സ് ഫോണ്‍
കേരളത്തില്‍ വൈകാതെ റിലയന്‍സ് ടെലഫോണ്‍ സൗകര്യം ലഭ്യമാക്കും. റിലയന്‍സ് ഇന്‍ഫൊകോമിന്റെ കേരളത്തിലെ കമ്പനിയായ കേരളാ കമ്മ്യൂണിക്കേഷന്‍സ് നെറ്റ്വര്‍ക്ക് എന്ന കമ്പനിയുടെ ജനറല്‍ മാനേജരായ കെ വി ആര്‍ മൂര്‍ത്തിയാണിത് വ്യക്തമാക്കിയത്.
ഡബ്ലിയു എല്‍ എല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മൊബൈല്‍ ഫോണ്‍ സൗകര്യവും റിലയനന്‍സ് കേരളത്തില്‍ നല്‍കും. കേരളത്തില്‍ 2500 കിലോമീറ്ററുള്ള ഓപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിയ്ക്കുന്നത് ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്ത്യ എമ്പാടുമായി 35,000 കിലോമീറ്റര്‍ ഓപ്ടിയ്ക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിയ്ക്കുന്നതിന്റെ ഭാഗമാണിത്.












Click it and Unblock the Notifications