പുലികളും ശ്രീലങ്കയും തടവുകാരെ വിട്ടു
ജനീവ: ശ്രീലങ്കാ സര്‍ക്കാരും തമിഴ് പുലികളും 20 തടവുകാരെ മോചിപ്പിച്ചു. അന്തര്‍ദേശീയ റെഡ്ക്രോസ് കമ്മറ്റിയാണ് ജനീവയില്‍ സെപ്തംബര്‍ 28 ശനിയാഴ്ച ഇത് വ്യക്തമാക്കിയത്.
1993 ല്‍തമിഴ് പുലികള്‍ പിടിച്ച ഏഴ് ശ്രീലങ്കന്‍ സൈനികരെയും 1994 ല്‍ സര്‍ക്കാര്‍ പിടിച്ച പതിനൊന്ന് തീവ്രവാദികളെയുമാണ് കൈമാറിയത്. സര്‍ക്കാരിന്റെ ജയിലിലായിരുന്ന രണ്ട് പേരാണ് മോചിതരായ മറ്റ് രണ്ട് പേര്‍. ഇവരെ കൊളംബൊയിലും മറ്റുള്ളവരെ വടക്കന്‍ ശ്രീലങ്കയിലെ ഓമന്തുറൈയിലുമാണ് മോചിപ്പിച്ചതെന്നും റെഡ്ക്രോസ് അധികൃതര്‍ പറഞ്ഞു.
നോര്‍വെയുടെ മദ്ധ്യസ്ഥതയില്‍ തായ്ലണ്ടില്‍ നടന്ന സന്ധി സംഭാഷണങ്ങളില്‍ യുദ്ധതടവുകാരെ മോചിപ്പിയ്ക്കാമെന്ന് ശ്രീലങ്കാ സര്‍ക്കാരും തമിഴ് പുലികളും സമ്മതിച്ചിരുന്നു. വടക്കന്‍ ശ്രീലങ്കയിലെ സമാധാന ശ്രമങ്ങളുടെ മുന്നോടിയാണിത്.
ഇതുവരെ ആക്രമണമാര്‍ഗ്ഗം സ്വീകരിച്ചിരുന്ന തമിഴ് പുലികള്‍ സമാധാനത്തിന്റെ വഴിയിലേയ്ക്ക് വരുന്നതിന്റെ രണ്ടാമത്തെ ഉദാഹരണമാണിത്.
തായ്ലണ്ടില്‍ നടന്ന ചര്‍ച്ചയില്‍ തന്നെ തമിഴ് പുലികള്‍ സ്വതന്ത്ര രാജ്യ വാദം ഉപേക്ഷിച്ച് സ്വയംഭരണാവകാശം മതിയെന്ന് പറഞ്ഞിരുന്നു. ഇത് വടക്കന്‍ ശ്രീലങ്കയില്‍ സമാധാനം നടപ്പാക്കാന്‍ സഹായകമാവുകയായിരുന്നു.












Click it and Unblock the Notifications