ബാംഗ്ലൂര്‍ സിറ്റിസ്റേഷനില്‍ തീവണ്ടി ഓടിയില്ല
ബാംഗ്ലൂര്‍: കാവേരി പ്രശ്നത്തില്‍ പ്രതിഷേധിച്ച് ഒരു സംഘം കര്‍ഷകര്‍ ബാംഗ്ലൂര്‍ സിറ്റി റെയില്‍വേ സ്റേഷന്‍ പിക്കറ്റ് ചെയ്തു. മുന്‍ എംപി മാദേ ഗൗഡയുടെ നേതൃത്വത്തിലായിരുന്നു കര്‍ഷകരുടെ സംഘം തീവണ്ടികള്‍ തടഞ്ഞത്. ഇതിനെ തുടര്‍ന്ന് സിറ്റിയില്‍ നിന്നുള്ള ത ീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.
സപ്തംബര്‍ 29 ഞായറാഴ്ച 2,000 ഓളം വരുന്ന കര്‍ഷകരാണ് റെയില്‍വേ സ്റേഷനിലേക്ക് മാര്‍ച്ച് നടത്തി അക്രമം നടത്തിയത്. കര്‍ഷകസംഘടനകളുടെ പ്രതിനിധികള്‍, വൊക്കലിംഗ സംഘ, മാണ്ഡ്യജില്ലയിലെ ജനപ്രതിനിധികള്‍ എന്നിവര്‍ പ്രകടനമായി വന്ന് സിറ്റി റെയില്‍വേ സ്റേഷന്‍ ട്രാക്കില്‍ കുത്തിയിരുന്നു.
മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ തീവണ്ടിഗതാഗതം നിര്‍ത്തിവയ്ക്കുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. കന്നട ചാലുവളി വട്ടല്‍ പക്ഷ നേതാവ് വട്ടല്‍ നാഗരാജ് പ്രസംഗിച്ചു.












Click it and Unblock the Notifications