കോഴിക്കോട്ട്് ചേരി നിര്‍മാര്‍ജനം ചെയ്യും
കൊച്ചി: എഡി ബി യുടെ സഹായത്തോടെ കോഴിക്കോട് നഗരത്തില്‍ ചേരി നിര്‍മാര്‍ജന പദ്ധതി നടപ്പാക്കുമെന്ന് തദ്ദേശസ്വംയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ളഅറിയിച്ചു.
കോഴിക്കോട്ടെ 79 പ്രദേശങ്ങളിലാണ് 50 കോടിയുടെ പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെയും അസിസ്റന്റ് ഡയറക്ടര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ചേരി നിര്‍മാര്‍ജനത്തിനായി എ ഡി ബി തിരഞ്ഞെടുത്തിട്ടുള്ള മൂന്നാമത്തെ നഗരമാണ് കോഴിക്കോട്. മറ്റ് രണ്ട് നഗരങ്ങള്‍ വിയറ്റ്നാമിലും ഫിലിപ്പൈന്‍സിലുമാണ്.
എല്ലാ പഞ്ചായത്തിലും ഓരോ ഏക്കര്‍ സ്ഥലത്ത് മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന് പഞ്ചായത്തുകളും വനം വകുപ്പും ചേര്‍ന്നുള്ള ഒരു സംയുക്ത പദ്ധതിയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കിവരികയാണ്.
അടുത്ത ബഡ്ജറ്റില്‍ ഭവനരഹിതര്‍ക്ക് വീട് നിര്‍മിക്കുന്നതിന് ഫണ്ട് വകയിരുത്തും. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ക്ഷേമപദ്ധതിയും അടുത്തു തന്നെ നടപ്പിലാക്കും.
വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നികുതി പിരിച്ചെടുക്കുന്നതിന് ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.












Click it and Unblock the Notifications