ഹജ് സബ്സിഡി ഉടന്‍ നിര്‍ത്തില്ല
ജെദ്ദ: ഹജ് സബ്സിഡി ഉടന്‍ നിര്‍ത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഹജ് പ്രതിനിധിസംഘം തലവനും കേന്ദ്ര ആസൂത്രണകമ്മിഷന്‍ അംഗവുമായ കമാലുദ്ദീന്‍ അറിയിച്ചു.
ഹജിനു പോകുന്നവര്‍ക്ക് വിമാനയാത്രയ്ക്കും മറ്റും സബ്സിഡി നല്കുന്ന ഇനത്തില്‍ ഓരോ വര്‍ഷവും 140 കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിന് ബാധ്യതവരുന്നത്. എങ്കിലും സബ്സിഡിയുടെ കാര്യത്തില്‍ പ്രതികൂലമായ തീരുമാനം ഉണ്ടാകില്ലെന്ന് കമാലുദ്ദീന്‍ വ്യക്തമാക്കി.
സബ്സിഡി നിര്‍ത്തലാക്കാന്‍ മന്ത്രിസഭാ തലത്തില്‍ നീക്കമുണ്ടായിരുന്നു. പക്ഷെ തല്ക്കാലം സബ്സിഡി നിര്‍ത്തേണ്ടതില്ലെന്നാണ് ഔദ്യോഗികതലത്തില്‍ നിര്‍ദേശമുണ്ടായതെന്നും കമാലുദ്ദീന്‍ പറഞ്ഞു.
സൗദി ഹജ് വകുപ്പ് മന്ത്രി ഡോ. ഇയാദ് മദനിയുമായി ഹജ് കരാര്‍ തിങ്കളാഴ്ച ഒപ്പിടുമെന്നും കമാലുദ്ദീന്‍ പറഞ്ഞു. ജനവരി നാലിനാണ് ആദ്യ ഇന്ത്യന്‍ ഹജ് വിമാനം ജെദ്ദയില്‍ എത്തുക. ഈ വരുന്ന ഹജിന് ഇന്ത്യയില്‍ നിന്ന് 1.20 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് കരുതുന്നു. കോഴിക്കോട് നിന്നാണ് ഹാജിമാര്‍ ജെദ്ദയിലേക്ക് പറക്കുക.












Click it and Unblock the Notifications