വ്യാജരേഖക്കേസില്‍ ശോഭന മൂന്നാം പ്രതി
തിരുവനന്തപുരം: മന്ത്രി കെ. വി. തോമസിനെതിരായ വ്യാജരേഖ സംബന്ധിച്ച കേസില്‍ ശോഭനാ ജോര്‍ജ് എം എല്‍ എയെ മൂന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
കേസില്‍ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ പൊലീസ് എപ്പോള്‍ വേണെങ്കിലും ശോഭനയെ അറസ്റ് ചെയ്യാം. ശോഭനയുടെ വീട്ടിന് പുറത്ത് പൊലീസ് സന്നാഹമുണ്ട്.
ജാമ്യമില്ലാത്ത കുറ്റങ്ങളാണ് ശോഭനയുടെ പേരില്‍ ചുമത്തിയിരിക്കുന്നത്. അതിനാല്‍ വാറന്റില്ലാതെ തന്നെ ശോഭനയെ അറസ്റ് ചെയ്യാം.
ശോഭനയുടെ പി. എ. അനില്‍ പി. ശ്രീരംഗം കേസിലെ രണ്ടാം പ്രതിയും തനിനിറം ലേഖകന്‍ ജയചന്ദ്രന്‍ നാലാം പ്രതിയുമാണ്. സൂര്യാ ടി വി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാരെ ഒന്നാം പ്രതിയാക്കി നേരത്തെ ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സപ്തംബര്‍ 28 വെള്ളിയാഴ്ച പൊലീസ് അറസ്റ് ചെയ്ത അനില്‍ പി. ശ്രീരംഗത്തെ തിങ്കളാഴ്ച 11 മണി വരെ കോടതി റിമാന്റ് ചെയ്തു. തന്നെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി അനില്‍ പരാതിപ്പെട്ടു. അനിലിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി നിര്‍ദേശിച്ചു.
തിങ്കളാഴ്ച വീണ്ടും അനിലിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ അനിലിന്റെ ജാമ്യാപേക്ഷയും അനിലിനെ കസ്റഡിയില്‍ വിട്ടുകിട്ടണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷയും കോടതി പരിഗണിക്കും.












Click it and Unblock the Notifications