ജോലി വാഗ്ദാനം ചെയ്ത് പരസ്യം ചെയ്തവര്‍ പിടിയില്‍
കോയമ്പത്തൂര്‍: ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് കേരളത്തിലേയും തമിഴ് നാട്ടിലേയും പത്രങ്ങളില്‍ പരസ്യം നല്‍കിയ ഫാല്‍ക്കണ്‍ ട്രാവല്‍സ് അധികൃതര്‍ പൊലീസ് പിടിയിലായി. പരസ്യം വ്യാജ മാണെന്നാണ് പൊലീസ് പറയുന്നത്.
ഒരു ബഹറിന്‍കാരനും മറ്റ് രണ്ട് പേരുമാണ് സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിയ്ക്കുന്ന പൊലീസിന്റെ പിടിയിലായത്.
ബഹറിന്‍ സര്‍ക്കാരില്‍ നേഴ്സായി ജോലി വാഗ്ദാനം ചെയ്യുന്ന പരസ്യമായിരുന്നു നല്‍കിയത്. ഇതിനെക്കുറിച്ചം ബഹറില്‍ സര്‍ക്കാരിന് യാതൊരു വിവരവുമുണ്ടായിരുന്നില്ല. ബഹറിന്‍ സര്‍ക്കാരാണ് ഈ തട്ടിപ്പ് പരസ്യത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചതെന്ന് ഐ ജി ശ്യാം സുന്ദര്‍ പറഞ്ഞു.
ബഹറിനില്‍ നിന്ന് തമിഴ്നാട്ടിലെത്തിയ ഇബ്രാഹിം അബ്ദുള്‍ കരിം എന്നയാളാണ് അറസ്റിലായ വിദേശി. 61 ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 10,000 രൂപവീതം കമ്പനി വാങ്ങിയിരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ വിദേശ ജോലിയ്ക്കുള്ള ഇന്റര്‍വ്യൂവിന് പോകുന്നതിനുമുന്‍പേ അത് നടത്തുന്ന ഏജന്‍സിയ്ക്ക് അംഗീകാരം ഉണ്ടോയെന്ന് അന്വേഷിയ്ക്കണമെന്ന് ശ്യാം സുന്ദര്‍ പറഞ്ഞു. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സില്‍ നിന്ന് ഇത് അറിയാവുന്നതാണ്.
നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് എന്ന പേരില്‍ പണം കൈമാറള്‍ പദ്ധതിയുമായി രംഗത്ത് എത്തുന്ന കമ്പനികളെ സൂക്ഷിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications