അപ്പോളൊ ടയേഴ്സ് മുന്‍ അദ്ധ്യക്ഷന്‍ അന്തരിച്ചു
ദില്ലി: അപ്പോളോ ടയേഴ്സിന്റെ മുന്‍ ചെയര്‍മാന്‍ റൗണക്ക് സിങ് (79) തിങ്കളാഴ്ച അന്തരിച്ചു. ഓംകാര്‍ എസ് കന്‍വാറിന്റെ അച്ഛനാണ്. ന്യൂഡല്‍ഹിയിലെ ന്യൂഫ്രന്റ്സ് കോളനിയില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സിങ് മരിച്ചത്. റൗണക്ക് സിങ് രോഗബാധിതനായതോടെയാണ് മകന്‍ ഓംകാര്‍ എസ്. കന്‍വാര്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്. നേരത്തേ കമ്പനികാര്യങ്ങളില്‍ ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇത് കമ്പനി വൃത്തങ്ങളില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പിന്നീട് അത് പരിഹരിച്ചു.
പി.എച്ച്.ഡി.സി.ഐയുടെ മുന്‍ പ്രസിഡന്റും പ്രഗത്ഭ വ്യവസായിയിരുന്നു റൗണക്ക് സിങ്. ഭാര്യയും നാല് മക്കളുമുണ്ട്.












Click it and Unblock the Notifications