വൈദ്യുതി പ്രതിസന്ധി: സര്‍വകക്ഷി യോഗം തിങ്കളാഴ്ച
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി സപ്തംബര്‍ 30 തിങ്കളാഴ്ച സര്‍വകക്ഷി യോഗം ചേരുന്നു.
സെക്രട്ടറിയേറ്റിന്റെ ദര്‍ബാര്‍ ഹാളിലാണ് യോഗം നടക്കുന്നത്. യോഗത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി, പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍, എല്‍ ഡി എഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി, മറ്റ് എല്‍ ഡി എഫ് ഘടകകക്ഷി നേതാക്കള്‍, ബി ജെ പി നേതാക്കളായ സി. കെ. പത്മനാഭന്‍, പി. പി. മുകുന്ദന്‍, യു ഡി എഫ് നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി മുന്നോട്ടുവെച്ചിട്ടുള്ള വിവിധ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.












Click it and Unblock the Notifications