Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി: അഭിപ്രായസമന്വയം ഉണ്ടായില്ല

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി സപ്തംബര്‍ 30 തിങ്കളാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗം വ്യക്തമായ തീരുമാനം എടുക്കാനാകാതെ പിരിഞ്ഞു. ചര്‍ച്ചയില്‍ അഭിപ്രായസമന്വയം ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി ആന്റണി വാര്‍ത്താലേഖകരെ അറിയിച്ചു.

ഭരണ-പ്രതിപക്ഷഭേദമേന്യ എല്ലാവരും വൈദ്യുതി മേഖലയില്‍ അതിരൂക്ഷമായ പ്രതിസന്ധിയുണ്ടെന്ന കാര്യം തുറന്നു സമ്മതിച്ചു. എന്നാല്‍ വൈദ്യുതിമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യുതിനിരക്ക്വര്‍ധിപ്പിക്കരുതെന്ന് ബിജെപിയും സിപിഎമ്മും സിപിഐയും ആവശ്യപ്പെട്ടു. എന്നാല്‍ നിരക്ക് വര്‍ധനവല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നായിരുന്നു യുഡിഎഫ് രാഷ്ട്രീയകക്ഷികള്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടത്.

യോഗത്തില്‍ കെ. കരുണാകരന്‍ പങ്കെടുത്തെങ്കിലും അദ്ദേഹം മൗനം പാലിച്ചു. മുഖ്യമന്ത്രി എ. കെ. ആന്റണി, പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍, ഇടതുമുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി, മറ്റ് ഘടകകക്ഷി നേതാക്കള്‍, ബിജെപി നേതാക്കളായ സി. കെ. പത്മനാഭന്‍, പി.പി. മുകുന്ദന്‍, യു ഡി എഫ് നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+