Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജരേഖയില്‍ പങ്കില്ല, മറ്റുള്ളവര്‍ക്ക് ഉണ്ടാവാം

തിരുവനന്തപുരം: വ്യാജരേഖ ചമച്ചതില്‍ എനിക്ക് പങ്കില്ല. എന്നാല്‍ എം എല്‍ എയ്ക്കും ജയചന്ദ്രനും ഇതില്‍ പങ്കുണ്ടോയെന്ന് അറിയില്ല. ചിലപ്പോള്‍ ഉണ്ടാവാം. വ്യാജരേഖക്കേസില്‍ അറസ്റിലായ അനില്‍ പി. ശ്രീരംഗം ഉന്നത ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനിടെ പറഞ്ഞത് ഇങ്ങനെ.

ശോഭനാ ജോര്‍ജിന്റെ പി എ ആയ അനില്‍ പി. ശ്രീരംഗം കേസിലെ രണ്ടാം പ്രതിയാണ്. 12 മണിക്കൂര്‍ നേരമാണ് ഉന്നതോദ്യോഗസ്ഥര്‍ അനിലിനെ ചോദ്യം ചെയ്തത്. അരുവിക്കര ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ വെച്ചായിരുന്നു അതീവ രഹസ്യമായ ചോദ്യം ചെയ്യല്‍.

വ്യാജരേഖ സൂര്യാ ടിവിയില്‍ സംപ്രേഷണം ചെയ്തതിന്റെ തലേന്നും ശോഭനയുമായും ജയചന്ദ്രനുമായും ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് അനില്‍ സമ്മതിച്ചു. എന്നാല്‍ വ്യാജരേഖാ നിര്‍മാണം സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി അനിലിന്റെ ഭാഗത്തു നിന്നുണ്ടായില്ല.

തന്നെ പൊലീസുദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നും വക്കീലിനെ കാണാന്‍ അനുവദിച്ചില്ലെന്നും പിന്നീട് അനില്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+