എബ്രഹാം മാര്‍ ക്ലീമിസ് കാലം ചെയ്തു
കൊച്ചി: ക്നാനായ ഭദ്രാസനാധിപനും കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തയുമായ ഏബ്രഹാം മാര്‍ ക്ലീമീസ് (86) കാലം ചെയ്തു.
ഞായറാഴ്-ച രാത്രി 11 ന് ആയിരുന്നു അന്ത്യം. കരള്‍രോഗത്തെ തുടര്‍ന്ന് ഒരാഴ്-ചയായി എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചിങ്ങവനം സെയ്ന്റ് ജോണ്‍സ് ദയറാ പള്ളിയില്‍ പൊതു ദര്‍ശനത്തിനു വച്ചിരിക്കുകയാണ്.ചൊവാഴ്-ച നഗര് കാണിക്കലിനു ശേഷം കബറടക്കം സംസ്കരിയ്ക്കും.
ക്നാനായ സഭയിലെ ആചാര്യനായ മാര്‍ ക്ലീമിസ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ടക്കാരനായിരുന്നയാളാണ്. ക്ലീമിസ് തിരുമേനിയുടെ മരണവാര്‍ത്തയറിഞ്ഞ് കൊച്ചി മെത്രാപ്പോലീത്താ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ക്നാനായ സമുദായ വികാരി ജനറാള്‍ ചിറയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്ക്കോപ്പ, ശ്രേഷം കാതോലിക്ക ബസേലിയോസ് തോമസ് -പഥമന്‍ മുന്‍ സഭാസെക്രട്ടറി ഏലിയാസ് എന്നിവര്‍ കൊച്ചിയിലെത്തി.
1918ല്‍ റാന്നിയില്‍ വയലാ ഇടിക്കുള പെണ്ണമ്മ ദമ്പതികളുടെ മകനായി മാര്‍ ക്ലീമീസ് ജനിച്ചു. കോട്ടയം സി.എം.എസ്. കോളജിലും പാളയംകോട് സെയ്ന്റ് സേവ്യേഴ്സ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. എം.എ. നേടിയ ശേഷം പലസ്തീനിലും ന്യൂയോര്‍ക്കിലും വൈദിക വിദ്യാഭ്യാസം നേടി.1932ല്‍ ഇാത്തിയോസ് ഏലിയാസ് ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയില്‍ നിന്ന് ശെമ്മാശപ്പട്ടവും 1947ല്‍ അന്തോഖ്യാ -പതിനിധി യൂലിയോസ് ബാവയില്‍ നിന്ന് കശീശാ പട്ടവും നേടി.1951 ഏ-പില്‍ 15ന് അന്തോഖ്യാ പാത്രിയര്‍ക്കീസ് ഇാത്തിയോസ് മാര്‍ അ-പം ഒന്നാമനില്‍ നിന്നാണ് മെത്രാപ്പോലീത്താ സ്ഥാനം സ്വീകരിച്ചത്. 53 വര്‍ഷം മേല്‍പ്പട്ടക്കാരനായിരുന്നു. ഏബ്രഹാം, ചാക്കോ, കോര, തോമസ്, ജോസ് എന്നിവര്‍ സഹോദരങ്ങളണ്.












Click it and Unblock the Notifications