കൊച്ചിയില്‍ കണ്ടെയ്നര്‍ കാര്‍ഗോ സ്റേഷന്‍
കൊച്ചി: പേസ് സി എഫ് എസ് കമ്പനി കൊച്ചിയിലും കൊല്ലത്തും പാലക്കാട്ടും കണ്ടെയ്നര്‍ കാര്‍ഗോ സ്റേഷനുകള്‍ തുടങ്ങുമെന്ന് കമ്പനി ചെയര്‍മാന്‍ എസ്. എന്‍. നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനത്തിനായി 15 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്. മംഗലാപുരത്തും നാഗര്‍കോവിലിലും കമ്പനി കണ്ടെയ്നര്‍ കാര്‍ഗോ സ്റേഷനുകള്‍ തുടങ്ങുന്നുണ്ട്.
കയറ്റുമതി നടത്തുന്ന കമ്പനികള്‍ക്ക് കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇത് സഹായകരമാവുമെന്ന് നായര്‍ പറഞ്ഞു.
300 കണ്ടെയ്നറുകളാണ് കമ്പനി ഇപ്പോള്‍ ഓരോ മാസത്തിലും കൈകാര്യം ചെയ്യുന്നത്. ടയര്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ചായപ്പൊടി, കയര്‍ ഉത്പന്നങ്ങള്‍, കശുവണ്ടി, കാപ്പിപൊടി, അരി, തുണിയുല്പന്നങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.












Click it and Unblock the Notifications