Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭനയുടെ യാത്ര: ദുരൂഹത നീങ്ങുന്നു

തിരുവനന്തപുരം: ശോഭനാ ജോര്‍ജ്ജ് ജൂണ്‍ 21 മുതല്‍ 24 വരെ നടത്തിയ യാത്ര സംബന്ധിച്ച ദുരൂഹത നീങ്ങുന്നു. ശോഭനയുടെ പിഎ അനില്‍. പി.ശ്രീരംഗത്തെ ചോദ്യം ചെയ്തതില്‍ നിന്നാണ് ശോഭനയുടെ യാത്ര സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

ഇതോടെ വ്യാജരേഖാക്കേസ് സംബന്ധിച്ച് ഒട്ടേറെ പുതിയ വിവരങ്ങള്‍ കൂട്ടിവായിക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിയുന്നതായി പറയുന്നു. ജൂണ്‍ 21 മുതല്‍ 24 വരെ ശോഭന നടത്തിയ യാത്രകളെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് നേരത്തെയുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ചിരുന്നതെന്നും വ്യക്തമായതായി കരുതുന്നു.

ജൂണ്‍ 23ന് രാത്രി 9.30 ഓടെ ശോഭന തിരുവനന്തപുരത്തെത്തി എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാല്‍ കഴിഞ്ഞ ദിവസം അനില്‍ പി. ശ്രീരംഗത്തെ ചോദ്യം ചെയ്തതില്‍ നിന്നും വൈകുന്നേരം 5.30ന് തന്നെ ശോഭന തിരുവനന്തപുരത്തെത്തിയതായി വെളിവായത്രെ. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ശോഭനയുടെ യാത്രയെക്കുറിച്ചാണ് പ്രധാനമായും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതെന്നും മനസ്സിലായി.

ശോഭന ജോര്‍ജ്ജുമായി ബന്ധമുള്ള മൊബൈല്‍ ഫോണില്‍ നിന്നും നടത്തിയ ഫോണ്‍വിളികളെക്കുറിച്ച് തനിക്കറിയില്ലെന്ന് അനില്‍ പി. ശ്രീരംഗം ആദ്യം നല്കിയ മൊഴിയും തെറ്റായിരുന്നുവെന്ന് തെളിഞ്ഞു. കാരണം ഈ ഫോണില്‍ നിന്ന് അനിലിന്റെ മൊബൈല്‍ ഫോണിലേക്ക് ഒട്ടേറെ കാളുകള്‍ വന്നിട്ടുള്ളതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തെളിവുകള്‍ നിരത്തിയപ്പോള്‍ അനില്‍ സമ്മതിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+