ശോഭനയ്ക്കെതിരെ നടപടിയുണ്ടാവും
ദില്ലി: മുഖ്യമന്ത്രിയുമായും കെ പി സി സി പ്രസിഡന്റുമായും ചര്‍ച്ച നടത്തിയ ശേഷം ശോഭനാ ജോര്‍ജിനെതിരായ നടപടി സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണി പറഞ്ഞു.
ശോഭനയുടെ വിശദീകരണം കൂടി കേട്ട ശേഷമേ നടപടി സംബന്ധിച്ച തീരുമാനമുണ്ടാവൂ. നിയമാനുസൃതമായ നടപടികള്‍ ഉണ്ടാകുന്നതിനെ കോണ്‍ഗ്രസ് തടയില്ല.
എം എല്‍ എ ആയതിനാല്‍ ശോഭനാ ജോര്‍ജിനെതിരെ ഹൈക്കമാന്റിന്റെ അനുവാദത്തോടു കൂടിയേ കെ പി സി സിയ്ക്ക് നടപടി സ്വീകരിക്കാനാവൂ.
പരസ്യ പ്രസ്താവനയുടെ പേരില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാവില്ലെന്ന് അംബികാ സോണി പറഞ്ഞു.
കെ. കരുണാകരനെതിരെ പരസ്യ പ്രസ്താവന നടത്തി അച്ചടക്ക നടപടിയ്ക്ക് സ്വയം ഇരയാവാന്‍ തയ്യാറല്ലെന്നും അംബികാ സോണി പറഞ്ഞു.












Click it and Unblock the Notifications