തെളിവുകളിലേക്ക് എത്തിച്ചത് ഫോണ്‍ കോള്‍
തിരുവനന്തപുരം: വ്യാജരേഖ ചമയ്ക്കുകയും അത് സൂര്യാ ടി വി ഓഫീസില്‍ എത്തിക്കുകയും ചെയ്തവരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിനെ സഹായിച്ചത് ഒരു ഫോണ്‍കോള്‍.
ഒരു ഡി വൈ എസ് പി ഫോണില്‍ വിളിച്ച് കേസിന്റെ വിശദാംശങ്ങള്‍ പറഞ്ഞിരുന്നു എന്ന സൂര്യാ ടിവി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാരുടെ മൊഴിയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഈ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ശോഭനാ ജോര്‍ജും അവരുടെ കൂട്ടാളികളുമാണ് വ്യാജരേഖയ്ക്ക് പിന്നിലെന്ന് വ്യക്തമായ തെളിവുകളോടെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞത്.
സൂര്യാ ടി വി ഓഫീസിലും അനില്‍ നമ്പ്യാരുടെ വീട്ടിലും ഫോണ്‍ കോളിന്റെ ഉറവിടം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. കേരളത്തിലെ അഞ്ച് ലക്ഷത്തോളം മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ ചില സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പരിശോധിച്ചു. അന്വേഷണത്തിനൊടുവില്‍ സൂര്യാ ടിവി ഓഫീസിലേക്ക് വിളിച്ച നമ്പര്‍ കണ്ടെത്തി. ശോഭനാ ജോര്‍ജിനും അവരുടെ പി എ അനില്‍ പി. ശ്രീരംഗത്തിനും തനിനിറം ജയചന്ദ്രനും അടുത്ത ബന്ധമുള്ളതാണ് ഈ നമ്പര്‍.
സൂര്യാ ടി വിയില്‍ ജൂണ്‍ 24ന് വാര്‍ത്ത വരുന്നതിന് മുമ്പ് ശോഭനയും മറ്റും നടത്തിയ യാത്രയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് അനിലും ജയചന്ദ്രനും നല്കിയ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു.
സൂര്യാ ടി വി ഓഫീസില്‍ വ്യാജരേഖ എത്തിച്ചവരെ കുറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications