മാക്ട: ഫാസിലും സിബിയും സ്ഥാനമേറ്റു
കൊച്ചി: ചലച്ചിത്ര സാങ്കേതികവിദഗ്ധരുടെ സംഘടനയായ മാക്ടയുടെ പുതിയ ഭരണസമിതി അംഗങ്ങള്‍ സ്ഥാനമേറ്റു. വൈസ് പ്രസിഡന്റായി ഫാസിലും ജനറല്‍ സെക്രട്ടറിയായി സിബി മലയിലും ഉള്‍പ്പെടെ എട്ട് പേരാണ് സ്ഥാനമേറ്റത്.
മാക്ടയില്‍ എല്ലാവരെയും യോജിച്ച് കൊണ്ടുപോകുമെന്നും പിളര്‍പ്പ് അതിജീവിക്കുമെന്നും ഫാസിലും സിബിമലയിലും പറഞ്ഞു. മാക്ട പ്രസിഡന്റ് കെ.ജി. ജോര്‍ജ്ജ്, പി.ജി. വിശ്വംഭരന്‍, ഷിബു ചക്രവര്‍ത്തി, ലാല്‍ തുടങ്ങിയ എട്ടുപേര്‍ ചുമതലയേല്ക്കുന്നതിനെതിരെ വിമതവിഭാഗം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച എറണാകുളം മുന്‍സിഫ് കോടതി ഇവര്‍ ചുമതലയേല്ക്കുന്നത് സ്റേ ചെയ്തിരുന്നു. വിമതവിഭാഗത്തില്‍ കെ.ജി. വിജയകുമാറും കൂട്ടരുമാണ് ഹര്‍ജി നല്കിയിരുന്നത്.
ഈ കേസില്‍ കോടതി ഒക്ടോബര്‍ ഏഴിന് വാദം കേള്‍ക്കും. ഈ പശ്ചാത്തലത്തിലാണ് കോടതി വിലക്കിയവരൊഴികെയുള്ളവര്‍ സ്ഥാനമേറ്റത്.












Click it and Unblock the Notifications