നഴ്സ് റിക്രൂട്ടിംഗ് ഏജന്‍സി തുടങ്ങുന്നു
കോഴിക്കോട്: നഴ്സുമാര്‍ക്ക് വിദേശത്ത് ജോലി കിട്ടുന്നതിന് സഹായിക്കുന്നതിനായി കൊച്ചിയില്‍ ഒരു റിക്രൂട്ടിംഗ് ഏജന്‍സി തുടങ്ങുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ അറിയിച്ചു.
കേരള ബി എസ്സി നഴ്സിംഗ് സ്റുഡന്റ്സ് അസോസിയേഷന്റെ ആറാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുമുള്ള ശമ്പളം ക്രമീകരിക്കാന്‍ നിയമം കൊണ്ടുവരും. ഇപ്പോള്‍ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ ശമ്പളത്തിന് ഏകീകരണമില്ല.
സംസ്ഥാനത്തും വിദേശത്തും നഴ്സുമാര്‍ക്ക് ആവശ്യം കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നഴ്സിംഗ് കോളജുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications