ശോഭനയ്ക്ക് നന്ദകുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചു
കൊച്ചി: മന്ത്രി കെ. വി. തോമസിനെതിരായ വ്യാജരേഖയുണ്ടാക്കിയത് താനാണെന്ന് ആരോപിച്ച ശോഭനാ ജോര്‍ജ് എം എല്‍ എ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം പത്രാധിപര്‍ ടി. പി. നന്ദകുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചു.
അപകീര്‍ത്തിപരമായ പ്രസ്താവനയ്ക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരമാണ് നന്ദകുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഡ്വ. കെ. രാംകുമാര്‍ മുഖേനയാണ് നോട്ടീസ് അയച്ചത്.
ക്രൈം വാരികയില്‍ പ്രസിദ്ധീകരിച്ച രേഖയില്‍ പൊലീസിന്റെ സീല്‍ ഇല്ലായിരുന്നുവെന്നും ഇത് രേഖയുടെ മാസ്റര്‍ കോപ്പിയാണെന്നുമാണ് ശോഭന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.












Click it and Unblock the Notifications