Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭനയ്ക്ക് ജാമ്യമില്ലാ അറസ്റ് വാറണ്ട്

തിരുവനന്തപുരം: മന്ത്രി കെ. വി. തോമസിനെതിരെ വ്യാജരേഖയുണ്ടാക്കിയ കേസില്‍ മൂന്നാം പ്രതിയായ ശോഭന ജോര്‍ജ്ജ് എംഎല്‍എയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട്. സപ്തംബര്‍ 30 തിങ്കളാഴ്ച തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

ഇതോടെ ശോഭനാ ജോര്‍ജ്ജ് എംഎല്‍എയെ അറസ്റ് ചെയ്തേക്കുമെന്ന അഭ്യൂഹം ശക്തമായി. ശോഭനാ ജോര്‍ജ്ജിന്റെ ആക്കുളത്തെ വസതിയ്ക്ക് മുന്നില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അറസ്റുണ്ടായേക്കുമെന്നതിനാല്‍ മാധ്യമപ്രവര്‍ത്തകരും നിലയുറപ്പിച്ചിരിക്കുകയാണ്.

എന്നാല്‍ അറസ്റ് ഉടനെ ഉണ്ടാവുകില്ലെന്നാണ് കരുതുന്നത്. ഒളിവില്‍ പോയിരിയ്ക്കുന്ന തനിനിറം ലേഖകനും ശോഭനയുടെ കൂട്ടാളിയുമായ ജയചന്ദ്രനെ അറസ്റ് ചെയ്തശേഷം മാത്രമേ ശോഭനയുടെ അറസ്റ് ഉണ്ടാവുകയുള്ളു എന്നാണ് കരുതുന്നത്.

ജാമ്യം ലഭിയ്ക്കാത്ത വകുപ്പുകള്‍ ചേര്‍ത്താണ് ശോഭനയ്ക്ക് എതിരെ കേസെടുത്തിരിയ്ക്കുന്നത്. അതുകൊണ്ട് കോടതിയില്‍ നിന്നുള്ള വാറണ്ടില്ലെങ്കിലും ശോഭനയെ അറസ്റ് ചെയ്യാവുന്നതാണ്. എന്നാല്‍ പിന്നീട് പ്രശ്നങ്ങള്‍ ഒഴിവാക്കാനായാണ് പൊലീസ് കോടതിയില്‍ നിന്ന് ജാമ്യമില്ലാ അറസ്റ് വാറണ്ട് കൂടി നേടിയിരിയ്ക്കുന്നത്.

ശോഭനയുടെ പിഎ അനില്‍ പി.ശ്രീരംഗത്തെ ദേഹാസ്വാസ്ഥ്യം മൂലം തിങ്കളാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയില്ല. അനില്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവാഴ്ച അനിലിനെ കോടതിയില്‍ ഹാജരാക്കുമെന്ന് കരുതുന്നു. ചൊവാഴ്ച അനിലിന്റെ ജാമ്യാപേക്ഷ കോടതി ആദ്യകേസായി പരിഗണിയ്ക്കുമെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍.ജെ. ജോസ് പറഞ്ഞു. അഞ്ചുദിവസം കൂടി അനിലിനെ പൊലീസ് കസ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യാനും വ്യാജരേഖ തയ്യാറാക്കിയ കമ്പ്യൂട്ടര്‍ തിരിച്ചറിയുന്നതിനുമായി അനിലിനെ അഞ്ച് ദിവസത്തേക്ക് വിട്ടുകിട്ടണമെന്ന് തിങ്കളാഴ്ച പബ്ലിക് പ്രോസിക്യൂട്ടര്‍ പി. രാമചന്ദ്രന്‍ കോടതിയില്‍ വാദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+