ട്രാവല്‍ മാര്‍ട്ട് ഒക്ടോബര്‍ മൂന്ന് മുതല്‍
കൊച്ചി: വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ട്രാവല്‍ മാര്‍ട്ട് ഒക്ടോബര്‍ മൂന്ന് വ്യാഴാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണി ഉദ്ഘാടനം ചെയ്യും .
കേന്ദ്ര വിനോദസഞ്ചാര-സാംസ്കാരിക മന്ത്രി ജഗ്മോഹന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.
ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് ടൂര്‍ ഓപ്പറേറ്റേഴ്സ്, ട്രാവല്‍ അസോസിയേഷന്‍ ഒഫ് ഇന്ത്യ, പസിഫിക് ഏഷ്യാ ട്രാവല്‍ അസോസിയേഷന്‍, കേന്ദ്ര വിനോദസഞ്ചാര വകുപ്പ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നത്.
ട്രാവല്‍ മാര്‍ട്ടിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ ബോട്ട് ഷോ ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കും. ബോട്ട് ഷോയ്ക്കായി 90 രജിസ്ട്രേഷന്‍ ഇതിനകം നടന്നുകഴിഞ്ഞു. കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി വിനോദ്ഖന്ന ബോട്ട് ഷോ ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications