ശോഭന അതിരുകടന്നുവെന്ന് വി എസ്
തിരുവനന്തപുരം: ഒരു നിയമസഭാംഗം എന്ന പദവിയ്ക്ക് യോജിക്കാത്ത അതിരുകടന്ന പ്രവര്‍ത്തനങ്ങള്‍ ശോഭനാ ജോര്‍ജിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്നാണ് ഇതുവരെയുള്ള സൂചനകളെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
സപ്തംബര്‍ 30 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.
തന്റെ കുറ്റങ്ങള്‍ മറച്ചുവെക്കാന്‍ വേണ്ടിയാണ് ശോഭനാ ജോര്‍ജ് ആഭ്യന്തര വകുപ്പിനെ കുറ്റം പറയുന്നത്. ശോഭനാ ജോര്‍ജിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ളനിഷ്കളങ്കതയുടെ അംശം കാണുന്നുണ്ടെങ്കില്‍ ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് അത് അംഗീകരിക്കാന്‍ മടിയില്ലെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications