വിമാനങ്ങള്‍ കൂട്ടിയിടിച്ച് 15 മരണം
പനാജി: രണ്ട് നാവികസേനാവിമാനങ്ങള്‍ കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. വിമാനത്തിലെ 12 പേരും വിമാനാവശിഷ്ടങ്ങള്‍ തകര്‍ന്ന് വീണ് പുറത്തുള്ള മൂന്നുപേരുമാണ് മരിച്ചത്. ഒക്ടോബര്‍ ഒന്ന് ചൊവാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
ഗോവയിലെ ദാബോലിം നാവിക വിമാനത്താവളത്തിനടുത്തുവച്ചാണ് അപകടമുണ്ടായത്. നാവികസേനാ വിമാനങ്ങളുടെ അപകടചരിത്രത്തില്‍ ഏറ്റവും വലിയതാണ് ഇത്.
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വന്നുവീണ് താഴെ നിന്നിരുന്ന 19 പേര്‍ക്ക് പരിക്കേറ്റു. നാവിക എയര്‍ സ്ക്വാഡ്രന്‍ 315ന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള എയര്‍ ഷോയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഈ വിമാനങ്ങള്‍. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എയര്‍ ചീഫ് എസ്. കൃഷ്ണസ്വാമി പറഞ്ഞു.
മരിച്ചവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിവായിട്ടില്ല.












Click it and Unblock the Notifications