കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ വോട്ടെടുപ്പിനിടയില്‍ തീവ്രവാദി അക്രമം; എട്ട് മരണം

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: ഒക്ടോബര്‍ ഒന്ന് ചൊവാഴ്ച മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ വ്യാപകമായ അക്രമം നടത്തി.

ചൊവാഴ്ച രാവിലെ കത്വ ജില്ലയില്‍ ഒരു ബസിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. 12 സ്ഥലങ്ങളിലെ പോളിംഗ് ബൂത്തുകള്‍ക്ക് നേരെ തീവ്രവാദികള്‍ ഗ്രനേഡും മറ്റ് സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് ആക്രമണം നടത്തി.

ഹിരാനഗറിലെ ഒരു പവര്‍ഗ്രിഡിന് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ കനത്ത വെടിവെപ്പുണ്ടായി.

പോളിംഗ് തുടങ്ങുന്നതിന് ഏതാനും മിനുട്ടുകള്‍ക്ക് മുമ്പാണ് ദില്ലിയില്‍ നിന്ന് വരികയായിരുന്ന ബസിന് നേരെ പൊലീസ് യൂണിഫോം ധരിച്ച മൂന്ന് തീവ്രവാദികള്‍ വെടിവെപ്പ് നടത്തിയത്. ആക്രമണം നടത്തിയ തീവ്രവാദികളില്‍ ഒരാളെ സുരക്ഷാ സേന കൊലപ്പെടുത്തി.

പോളിംഗ് ബൂത്തുകള്‍ക്ക് നേരെ നടത്തിയ ഗ്രനേഡുകളും മറ്റും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ആറ് സുരക്ഷാ സൈനികര്‍ക്ക് പരിക്കേറ്റു.

പോളിംഗ് ശതമാനം വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X