റെഡ്ഡിയ്ക്ക് ശോഭനയും പത്മജയും ഒരാള്‍ തന്നെ
ദില്ലി: കോണ്‍ഗ്രസ് വക്താവ് ജയപാല്‍ റെഡ്ഡിയ്ക്ക് ശോഭനാ ജോര്‍ജും പത്മജാ വേണുഗോപാലും ഒരാള്‍ തന്നെ. മാധ്യമപ്രവര്‍ത്തകര്‍ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ കേരളത്തിന്റെ കാര്യം പറഞ്ഞാല്‍ ആകെ കണ്‍ഫ്യൂഷനാകുമെന്ന് റെഡ്ഡി.
ശോഭനാ ജോര്‍ജ് എം എല്‍ എയെ ക്രൈംബ്രാഞ്ച് വ്യാജരേഖ കേസില്‍ പ്രതിയാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് റെഡ്ഡി ശോഭനയെ പത്മജയെന്ന് തെറ്റിദ്ധരിച്ച് മറുപടി പറഞ്ഞത്. ശോഭനയ്ക്ക് കെ പി സി സി പ്രസിഡന്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടല്ലോ എന്നായിരുന്നു റെഡ്ഡിയുടെ വിശദീകരണം. അത് ആള്‍ വേറെയാണെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ കേരളത്തിന്റെ കാര്യം പറഞ്ഞാല്‍ ആകെ കണ്‍ഫ്യൂഷനാകുമെന്ന് റെഡ്ഡി തലയൂരുകയായിരുന്നു.
കോണ്‍ഗ്രസ് നേതാവാണെങ്കിലും തെറ്റ് ചെയ്തെന്ന് തെളിഞ്ഞാല്‍ നിയമം അതിന്റെ വഴിയ്ക്ക് പോകണമെന്നാണ് പാര്‍ട്ടിയുടെ നയമെന്ന് റെഡ്ഡി പറഞ്ഞു.












Click it and Unblock the Notifications