എഡിബി നിര്‍ദേശങ്ങളെല്ലാം അംഗീകരിക്കില്ല
തിരുവനന്തപുരം: വായ്പ സംബന്ധിച്ച എ ഡി ബിയുടെ എല്ലാ നിര്‍ദേശങ്ങളും അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ വളരെ ശ്രദ്ധാപൂര്‍വമാണ് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ഒക്ടോബര്‍ ഒന്ന് ചൊവാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവംബര്‍-ഡിസംബറോടെ എ ഡി ബി വായ്പയുടെ ആദ്യ ഗഡു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭരണപരിഷ്കാര നയങ്ങള്‍ മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു. ചില വകുപ്പുകളില്‍ പരിഷ്കരണം നടത്തുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. രാഷ്ട്രീയ പാര്‍ട്ടികളുമായും തൊഴിലാളി യൂണിയനുകളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും നിയമസഭാംഗങ്ങളുമായും ചര്‍ച്ച നടത്തിയതിന് ശേഷമേ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുകയുള്ളൂ.
തിരുവനന്തപുരം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ഒരു ഹാര്‍ട്ട് ഫൗണ്ടേഷന്‍ സ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.












Click it and Unblock the Notifications