വിഴിഞ്ഞത്ത് കോസ്റ് ഗാര്‍ഡ് യൂണിറ്റ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്രസര്‍ക്കാര്‍ കോസ്റ് ഗാര്‍ഡ് യൂണിറ്റ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. ഒക്ടോബര്‍ ഒന്ന് ചൊവാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ആന്റണി.
ഇതിനായി കേരളം 5.6 ഏക്കര്‍ ഭൂമി വിട്ടുകൊടുക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അധികം വൈകാതെ ഇവിടെ കോസ്റ് ഗാര്‍ഡ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങും.
കോസ്റ് ഗാര്‍ഡ് യൂണിറ്റ് ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായകരമായിരിക്കും. മണ്‍സൂണ്‍ കാലത്തും എന്തെങ്കിലും ദുരന്തമുണ്ടാകുന്ന സാഹചര്യത്തിലും കോസ്റ് ഗാര്‍ഡുകളുടെ സഹായം ലഭ്യമാകും. കപ്പലുകളും ആധുനികവാര്‍ത്താവിനിമയ സംവിധാനവും കോസ്റ് ഗാര്‍ഡുകള്‍ക്കുണ്ടാകുമെന്നും ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications