Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപ ഇനി അച്ഛനമ്മമാര്‍ക്കൊപ്പം

കൊച്ചി: ഡോ. പി.കെ. മോഹന്‍ലാലിന്റെ മകള്‍ ദീപയെ അച്ഛനമ്മമാര്‍ക്കൊപ്പം വിടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവായി. ഡോ. മോഹന്‍ലാല്‍ നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചാണ് ജസ്റിസുമാരായ എസ്. ശങ്കരസുബനും എ. ലക്ഷ്മിക്കുട്ടിയുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഒക്ടോബര്‍ ഒന്ന് ചൊവാഴ്ച ഈ വിധി പുറപ്പെടുവിച്ചത്.

അച്ഛനമ്മമാരോടൊപ്പം പോകാന്‍ സമ്മതമാണോ എന്ന് കോടതി ദീപയോട് ചോദിച്ചിരുന്നു. സമ്മതമാണ് എന്ന് ദീപ മറുപടിയും നല്കി. തുടര്‍ന്ന് അച്ഛനമ്മമാരോട് ദീപയെ കൊണ്ടുപോകാന്‍ കോടതി ഉത്തരവിടുകയായിരുന്നു. തിരുവനന്തപുരം വരെ ദീപയ്ക്ക് സെക്യൂരിറ്റി നല്കാന്‍ പൊലീസിനോടും കോടതി നിര്‍ദേശിച്ചു.

ദീപയോടൊപ്പം കഴിഞ്ഞ രണ്ട് മാസം ഒളിവിലായിരുന്ന സാലിയുടെ അഭിഭാഷകന്‍ ദീപയ്ക്ക് പ്രായപൂര്‍ത്തിയായെന്ന് തെളിയിക്കാന്‍ ശ്രമിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഇക്കാര്യങ്ങളില്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു.

സപ്തംബര്‍ 30 തിങ്കളാഴ്ച ഹൈക്കോടതി ദീപയെ ഒരു ദിവസം അച്ഛനമ്മമാരോടൊപ്പം പോകാന്‍ സമ്മതിച്ചിരുന്നു. ചൊവാഴ്ച കനത്ത പൊലീസ് കാവലിലാണ് ദീപയെ കോടതിയിലേക്ക് കൊണ്ടുവന്നത്.

ഗര്‍ഭിണിയായ തന്നെയും വയറ്റില്‍ വളരുന്ന കുഞ്ഞിനെയും സംരക്ഷിക്കാമെങ്കില്‍ അച്ഛനമ്മമാരോടൊപ്പം പോകാന്‍ തയ്യാറാണെന്ന് ദീപ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് സമ്മതമാണെന്ന് ദീപയുടെ അച്ഛനമ്മമാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു.

മുന്‍ ആയുര്‍വേദ വിദ്യാഭ്യാസ ഡയറക്ടറേറ്റ് മേധാവിയാണ് ഡോ. പി.കെ. മോഹന്‍ലാല്‍. രണ്ടുമാസം മുമ്പാണ് ദീപയെ കാണാതായത്. പിന്നീട് പൊലീസിന് മുമ്പാകെ കീഴടങ്ങിയ ദീപ താന്‍ അയല്‍വാസിയായ മുസ്ലിം ചെറുപ്പക്കാരന്‍ സാലിയോടൊപ്പം കഴിയുകയായിരുന്നുവെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഒളിച്ചോടാന്‍ താനാണ് സാലിയെ പ്രേരിപ്പിച്ചതെന്നും ദീപ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിരുപ്പൂരില്‍ ഒരു തുണിമില്ലിലെ ജീവനക്കാരനാണ് 34 കാരനായ സാലി. ദീപയ്ക്ക് 16 വയസ്സേ പ്രായമുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+