Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയചന്ദ്രനെ പിടിക്കാന്‍ സഹായിച്ചാല്‍ സമ്മാനം

തിരുവനന്തപുരം: വ്യാജരേഖാക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന തനിനിറം മുന്‍ ലേഖകന്‍ ജയചന്ദ്രനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം. ഒക്ടോബര്‍ ഒന്ന് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ക്രൈംബ്രാഞ്ച് എസ്പി കെ. നടരാജന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

കെഎല്‍04 ജെ 4876 എന്ന നമ്പര്‍ പ്ലേറ്റുള്ള പച്ച മാരുതി കാറിലാണ് ജയചന്ദ്രന്‍ യാത്രചെയ്യുന്നതെന്ന് വിവരം ലഭിച്ചതായും നടരാജന്‍ വ്യക്തമാക്കി. ശോഭന ജോര്‍ജ്ജ് എംഎല്‍എയുടെ പിഎ അനില്‍ പി. ശ്രീരംഗത്തെയും ജയചന്ദ്രനെയും ഒന്നിച്ച് അറസ്റ്ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ച് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അറസ്റ് വാര്‍ത്ത മുന്‍കൂട്ടിയറിഞ്ഞ ജയചന്ദ്രന്‍ ഒളിവില്‍ പോവുകയായിരുന്നു.

ജയചന്ദ്രനെക്കുറിച്ച് അറിവ് ലഭിക്കുന്നവര്‍ 0471- 310823, 0471-540471 എന്നീ നമ്പറുകളിലേതിലെങ്കിലും വിളിച്ചറിയിക്കണമെന്നും നടരാജന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+