ആന്റണിയെ മാറ്റണം: കരുണാകരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആന്റണിയ്ക്ക് പകരം ആരെ ക്കൊണ്ട് വരുന്നതിലും തനിക്ക് വിരോധമില്ലെന്ന് കരുണാകരന്‍. ഒരു വാരികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കരുണാകരന്‍ തന്റെ ഉള്ളിലിരിപ്പ് തുറന്നടിച്ചത്.
ഭരണം മെച്ചപ്പെടുത്താന്‍ നേതൃമാറ്റമുള്‍പ്പെടെ എന്തെല്ലാം ചെയ്യണമോ അതെല്ലാം ചെയ്യണമെന്നും കരുണാകരന്‍ പറഞ്ഞു. ആന്റണി മന്ത്രിസഭയ്ക്ക് ഇനിയും സമയം അനുവദിക്കാന്‍ തയ്യാറല്ല. ഈ സര്‍ക്കാര്‍ തുടര്‍ന്നും മോശമായി മുന്നോട്ട് പോയാല്‍ സിപിഎമ്മിനോട് സഹകരിച്ച് ബദല്‍ സംവിധാനത്തിന് തയ്യാറാകുമോ എന്ന ചോദ്യത്തിന് കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും കരുണാകരന്‍ പറഞ്ഞു.
എന്തുചെയ്യണം, എങ്ങിനെ ചെയ്യണം എന്നീ കാര്യങ്ങള്‍ സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കും. സംസ്ഥാനം സാമ്പത്തികപ്രതിസന്ധി നേരിടുമ്പോള്‍ കേന്ദ്രത്തിന്റെ പണം കൊണ്ട് ഉപയോഗിക്കാന്‍ കൊള്ളാത്ത പൊലീസ് വണ്ടി വാങ്ങിക്കൂട്ടുകയാണ്. - കരുണാകരന്‍ അഭിപ്രായപ്പെട്ടു.
ഭരണം മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രി ആദ്യം ചോദിച്ചത് മൂന്ന് മാസമാണ്. താന്‍ ആറുമാസം കഴിഞ്ഞേ അഭിപ്രായം പറയൂ എന്ന് പറഞ്ഞു. ഇപ്പോള്‍ 16 മാസമായി. മുമ്പുള്ളത്തേതിനേക്കാള്‍ ഒരു വ്യവസായം കൂടുതല്‍ വന്നോ?- കരുണാകരന്‍ ചോദിച്ചു.
മദ്യമേഖല കുത്തഴിഞ്ഞു. സര്‍ക്കാരിന് കിട്ടേണ്ട പണം പോയി. ചാരായത്തിന്റെ സൗകര്യം, സാധ്യത കൂട്ടി. എല്ലാം സഹിക്കുക. അല്ലാതെ എന്തുപറയും?- കരുണാകരന്‍ പറഞ്ഞു.
എല്ലാം ശരിയാക്കാന്‍ ആന്റണി ആവശ്യപ്പെട്ട സമയവും ഗ്രേയ്സ് പിരീഡും എക്സ്ട്രാ ഗ്രേയ്സ് പിരീഡും നല്കിക്കഴിഞ്ഞു. പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇതാ ഞങ്ങള്‍ 16 മാസമായി ശ്രമിച്ചിട്ട് ഒന്നും വിചാരിച്ച മാതിരി നടന്നിട്ടില്ല എന്ന് തുറന്ന് പറയട്ടെ. പ്രവര്‍ത്തിക്കാന്‍ കഴിവില്ലെന്ന് തുറന്ന് പറഞ്ഞാല്‍ നടത്താന്‍ കഴിവുള്ള വേറെ ആളെ നോക്കാമെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications