Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഞ്ചിയ്ക്കും കുരുമുളകിനും പേറ്റന്റെടുക്കുന്നു

ദില്ലി: കൊച്ചി ഇഞ്ചിയ്ക്കും മലബാര്‍ കുരുമുളകിനും ആലപ്പുഴ ഏലത്തിനും കേരളം പേറ്റന്റെടുക്കുന്നു. കേരളം ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്ര വാണിജ്യ മന്ത്രാലയം ഇതിനായി നടപടി സ്വീകരിയ്ക്കും.

ഒരു പ്രത്യേക സ്ഥലത്ത് ഉത്പാദിപ്പിക്കുന്ന ജീവജാലങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും പേറ്റന്റ് നല്‍കുന്ന ജ്യോഗ്രഫിക്കല്‍ ഇന്റിക്കേറ്റേഴ്സ് നിയമം അനുസരിച്ചാണ് കേരളം ഇഞ്ചിയ്ക്കും മലബാര്‍ കുരുമുളകിനും ആലപ്പുഴ ഏലത്തിനും പേറ്റന്റെടുക്കാന്‍ നീക്കം നടത്തുന്നത്.

ഓരോ രാജ്യവും പ്രത്യേക നിയമം പാസാക്കിയാലേ ഈ നിയമം അനുസരിച്ച് പേറ്റന്റെടുക്കാനാവൂ. ഇന്ത്യ നിയമം പാസാക്കിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളോട് പേറ്റന്റെടുക്കേണ്ട സാധനങ്ങളുടെ പട്ടിക നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. പേറ്റന്റിനായി വാണിജ്യ മന്ത്രാലയത്തെ സമീപിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം.

2003 മാര്‍ച്ചിന് മുമ്പ് പേറ്റന്റ് നേടിയെടുക്കാനാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെപൂസാ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടാണ് ഇഞ്ചിയുടെ കുരുമുളകിന്റെയും ഏലത്തിന്റെയും ജനിതക രേഖ തയ്യാറാക്കുന്നത്.

പല രാജ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങള്‍ കേരളത്തിന്റെ പേരില്‍ കയറ്റുമതി നടത്തുന്നുണ്ട്. ഇത് ലോകവിപണിയിലെ കേരളത്തിന്റെ സ്ഥാനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കുരുമുളകിനും ഏലത്തിനും ഇഞ്ചിയ്ക്കും പേറ്റന്റെടുക്കുന്നതോടെ ഈ വിളകളുടെ കാര്യത്തില്‍ കേരളത്തിന് ലോക വിപണിയില്‍ പ്രത്യേക സ്ഥാനം നേടിയെടുക്കാനാവും. മറ്റാര്‍ക്കും ഈ പേരില്‍ ഈ ഉല്പന്നങ്ങള്‍ വില്‍ക്കാനും കഴിയില്ല.

ജ്യോഗ്രഫിക്കല്‍ ഇന്റിക്കേറ്റേഴ്സ് നിയമം അനുസരിച്ച് വെച്ചൂര്‍ പശുവിനും ആറന്മുള കണ്ണാടിയ്ക്കും പേറ്റന്റെടുക്കാവും. കൃഷി വകുപ്പും വ്യവസായ വകുപ്പുമാണ് ഇതിനായി കേന്ദ്രത്തെ സമീപിക്കേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+