Get Updates
Get notified of breaking news, exclusive insights, and must-see stories!

കടല്‍വിഭവം: മാനദണ്ഡം വേണമെന്ന്

കൊച്ചി: കയറ്റുമതി ചെയ്യുന്ന കടല്‍വിഭവങ്ങളുടെ കാര്യത്തില്‍ വ്യക്തമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ വേണമെന്ന് ആള്‍ ഇന്ത്യ സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കയറ്റുമതി ചെയ്ത ഒരു വിഭവം ഗുണനിലവാരമില്ലെന്ന കാരണത്താല്‍ വിദേശ ആരോഗ്യ അധികൃതരുടെ നിര്‍ദേശപ്രകാരം നശിപ്പിക്കുന്ന നടപടികളില്‍ സുതാര്യത വേണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ഈയിടെ കേരളത്തിലെ രണ്ട് കടല്‍വിഭവകയറ്റുമതി കമ്പനികളുള്‍പ്പെടെ ഇന്ത്യയിലെ അഞ്ച് കടല്‍വിഭവ കയറ്റുമതി കമ്പനികള്‍ക്ക് ഈയിടെ കയറ്റുമതി പരിശോധനാ ഏജന്‍സി (ഇഐഎ) വിലക്കേര്‍പ്പെടുത്തിയിരുന്നു. ചെമ്മിന്‍ കയറ്റുമതിയില്‍ പ്രമുഖരായ കേരളത്തിലെ ചോയ്സ് കാനിംഗ് കമ്പനി, ഇന്റഗ്രേറ്റഡ് റുബിയന്‍ എന്നീ കമ്പനികള്‍ക്ക് വിലക്ക്. ഇതിന് പുറമെ ചെന്നൈയിലെ വിക്ടോറിയ മറൈന്‍, മഹാരാഷ്ട്രയിലെ ഇന്റര്‍നാഷണല്‍ ക്രിയേറ്റീവ് ഫുഡ്സ്, ഗുജറാത്തിലെ ഹിന്ദുസ്ഥാന്‍ ലിവര്‍ യൂണിറ്റ് എന്നീ കമ്പനികള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്. ഈ കമ്പനികള്‍ കയറ്റുമതി ചെയ്ത കടല്‍വിഭവങ്ങളില്‍ ആന്റിബയോട്ടിക്കുകളുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനില്‍ പെട്ട രാജ്യങ്ങള്‍ അവിടുത്തെ ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരം ഇതെല്ലാം നശിപ്പിക്കുകയായിരുന്നു.

കയറ്റുമതി ചെയ്ത വിഭവങ്ങള്‍ നശിപ്പിക്കുന്നതിന് വ്യക്തമായ മാനദണ്ഡം വേണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഏലിയാസ് സേഠ് ആവശ്യപ്പെട്ടു. അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കയറ്റുമതി വിഭവങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനം കേന്ദ്രസര്‍ക്കാര്‍ സ്ഥാപിച്ചു തരണം. എങ്കില്‍ കയറ്റുമതിചെയ്യാന്‍ പോകുന്ന വിഭവങ്ങള്‍ അന്താരാഷ്ട്ര നിലവാരം പാലിക്കുന്നുണ്ടോ എന്ന് കയറ്റുമതിയ്ക്കു മുമ്പേ ഉറപ്പുവരുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ചെമ്മീന്‍ഫാമുകിളും ഹാച്ചറികളിലും അന്താരാഷ്ട്രഏജന്‍സികള്‍ അനുശാസിക്കുന്ന ആന്റിബയോട്ടിക്കുകളും രാസവസ്തുക്കളും മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനം ഉണ്ടാകണം. എങ്കില്‍ കയറ്റുമതിക്കാര്‍ക്ക് അന്താരാഷ്ട്രനിലവാരം പാലിക്കുന്നവരില്‍ നിന്ന് മാത്രം വിഭവങ്ങള്‍ വാങ്ങിയാല്‍ മതിയാകും.- സേഠ് അഭിപ്രായപ്പെട്ടു.

കൊഞ്ചിന്റെ വിലയില്‍ അന്താരാഷ്ട്രവിപണിയില്‍ വന്‍ വിലയിടിവായിരുന്നു. ആഗോള മാന്ദ്യവും ഇന്ത്യയില്‍ നിന്നുള്ള കടല്‍വിഭവങ്ങളുടെ കയറ്റുമതിയെ ബാധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+