ശോഭനയ്ക്കെതിരെ വ്യക്തമായ തെളിവുകള്‍
തിരുവനന്തപുരം: വ്യാജരേഖക്കേസില്‍ തനിയ്ക്കെതിരായ തെളിവ് വെളിപെടുത്തണമെന്ന് ശോഭനാ ജോര്‍ജ്. ശോഭനയ്ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് എസ് പി നടരാജന്‍.
ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചൊന്നും തന്നെ പ്രതിയാക്കാന്‍ പറ്റില്ലെന്ന് ശോഭനാ ജോര്‍ജ് പറഞ്ഞു. നന്ദകുമാറാണ് വ്യാജരേഖ ചമച്ചതെന്ന തന്റെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തയ്യാറായില്ല.
അതേ സമയം സൂര്യാ ടി വി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാരെ ഡി വൈ എസ് പി എന്ന പേരില്‍ ബന്ധപ്പെട്ടയാളുടെ മൊബൈല്‍ നമ്പര്‍ ശോഭനാ ജോര്‍ജ്, അനില്‍ പി. ശ്രീരംഗം, ആര്‍. ജയചന്ദ്രന്‍ എന്നിവര്‍ മാത്രം ഉപയോഗിച്ചിരുന്നതാണെന്ന് എസ് പി നടരാജന്‍ പറഞ്ഞു.
ശോഭനയുമായി വളരെ അടുപ്പമുള്ള ഒരാള്‍ കൂടി മാത്രമാണ് ഈ ഫോണ്‍ ഉപയോഗിച്ചിരുന്നത്. മേയ് മാസത്തില്‍ വാങ്ങിയ സിം കാര്‍ഡാണ് ഉപയോഗിച്ചിരുന്നത്. ഇത് ജൂണ്‍ 24 വരെ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ജൂണ്‍ 23നാണ് സൂര്യാ ടി വിയില്‍ വ്യാജരേഖ സംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്.
ജൂണ്‍ 23ന് തിരുവനന്തപുരത്ത് എത്തിയ സമയം സംബന്ധിച്ച് ക്രൈംബ്രാഞ്ചിനെ തെറ്റിദ്ധരിപ്പിക്കാനും ശോഭന ശ്രമിച്ചതായി നടരാജന്‍ പറഞ്ഞു. ജൂണ്‍ 23ന് രാത്രി 7.30ന് തിരുവനന്തപുരത്തെത്തിയെന്നാണ് ശോഭന പറഞ്ഞത്. എന്നാല്‍ അതിന് മുമ്പു തന്നെ അവര്‍ തിരുവനന്തപുരത്തുണ്ടായിരുന്നുവെന്ന് അറിഞ്ഞു.












Click it and Unblock the Notifications