അറസ്റ് ചെയ്താല്‍ പൊലീസ് പീഡിപ്പിക്കും: ശോഭന
തിരുവനന്തപുരം: അറസ്റ് ചെയ്താല്‍ പൊലീസ് തന്നെ പീഡിപ്പിക്കുമെന്ന് ആശങ്കയുള്ളതായി ശോഭനാ ജോര്‍ജ് എം എല്‍ എ പറഞ്ഞു.
ക്രൈംബ്രാഞ്ച് തനിക്കെതിരെ തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
അറസ്റ് വാറന്റ് പുറപ്പെടുവിച്ചതോടെ ഒക്ടോബര്‍ ഒന്ന് ചൊവാഴ്ച ശോഭനയെ അറസ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറസ്റ് പ്രതീക്ഷിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ആക്കുളത്തിന്സമീപമുളള ശോഭനയുടെ വീട്ടിന് മുന്നില്‍ കാത്തിരിയ്ക്കുകയാണ്.
അതിനിടെ ശോഭനാ ജോര്‍ജിന്റെ പി എയും വ്യാജരേഖക്കേസിലെ രണ്ടാം പ്രതിയുമായ അനില്‍ പി. ശ്രീരംഗം ആശുപത്രിയില്‍ നിന്ന് സ്വയം ഡിസ്ചാര്‍ജ് വാങ്ങി. അനിലിനെ ചൊവാഴ്ച കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications