Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭനയെ ഉടന്‍ അറസ്റ് ചെയ്തേക്കും

തിരുവനന്തപുരം: വ്യാജരേഖാക്കേസില്‍ ശോഭനാ ജോര്‍ജ്ജിനെ അടുത്ത രണ്ടുദിവസത്തിനുള്ളില്‍ അറസ്റ് ചെയ്തേക്കും. എന്തായാലും ഇന്നും നാളെയും അറസ്റ് ചെയ്യില്ലെന്ന് ക്രൈംബ്രാഞ്ച് എസ്പി കെ. നടരാജന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

ഏത് നിമിഷവും അറസ്റ് ചെയ്തേക്കാമെന്ന സ്ഥിതിവിശേഷമുള്ളതിനാല്‍ മാധ്യമപ്രവര്‍ത്തകരുടെ വലിയൊരു സംഘം ശോഭനയുടെ ആക്കുളത്തുള്ള വീടിന് മുന്നില്‍ കാവല്‍ നില്ക്കുകയാണ്. ശോഭനാ ജോര്‍ജ്ജ് അക്ഷോഭ്യയാണ്. പിരിമുറുക്കത്തിന് അയവുനല്കാന്‍ അവര്‍ മാധ്യമപ്രവര്‍ത്തകരോട് ഇടയ്ക്കൊന്ന് കുശലം ചോദിക്കാനും ശോഭന മടികാട്ടുന്നില്ല. ചൊവാഴ്ച അല്പനേരം മാധ്യമപ്രവര്‍ത്തകരോടൊപ്പം ശീട്ട് കളിക്കാനും അവര്‍ സമയം കണ്ടെത്തി.

അമ്മ ഇളകാതെ നില്ക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് ഈ കേസില്‍ തെല്ലും ഭയമില്ലെന്നാണ് ശോഭന ജോര്‍ജ്ജിന്റെ മകള്‍ രമ്യയുടെ അഭിപ്രായം. ഈ കേസില്‍ താന്‍ നിരപരാധിയാണെന്ന് ശോഭനാ ജോര്‍ജ്ജ് ചൊവാഴ്ചയും ആവര്‍ത്തിച്ചു.

ശോഭനാ ജോര്‍ജ്ജ് എംഎല്‍എയുടെ പിഎ അനില്‍ പി. ശ്രീരംഗത്തെ രണ്ട് ദിവസം കൂടി ക്രൈംബ്രാഞ്ചിന്റെ കസ്റഡിയില്‍ വിട്ടുകൊടുക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍.ജെ. ജോസ് വിധിച്ചു. ഒക്ടോബര്‍ ഒന്ന് ചൊവാഴ്ചയാണ് അദ്ദേഹം ഈ വിധി പ്രഖ്യാപിച്ചത്.

നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ് ചെയ്ത അനിലിനെ പിന്നീട് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളെജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അനിലിന്റെ ആരോഗ്യം അനുവദിക്കുന്നെങ്കില്‍ രണ്ടുദിവസം കൂടി ക്രൈംബ്രാഞ്ചിന്റെ കസ്റഡിയില്‍ വിടാനാണ് ചീഫ്ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിധിച്ചത്. വ്യാജരേഖ നിര്‍മ്മിച്ചതില്‍ സാക്ഷികളെ കണ്ടെത്താനും വ്യാജരേഖ നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ തിരിച്ചറിയാനും അനിലിനെ അഞ്ച് ദിവസം കൂടി കസ്റഡിയില്‍ വിട്ടുനല്കണമെന്ന ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. അനിലിന്റെ ആരോഗ്യനിലയെക്കുറിച്ച് ഒക്ടോബര്‍ മൂന്ന് ബുധനാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്കാന്‍ മെഡിക്കല്‍ കോളെജ് സൂപ്രണ്ടിനോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+