ബി. എന്‍. ശ്രീകൃഷ്ണ സുപ്രിം കോടതി ജഡ്ജി
കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റിസ് ബി. എന്‍. ശ്രീകൃഷ്ണയെ സുപ്രിം കോടതി ജഡ്ജിയായി നിയമിച്ചു. സിറിയക് ജോസഫ് ആണ് ഇനി ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റിസ്.
രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റിസ് അരുണ്‍കുമാര്‍, ദില്ലി ഹൈക്കോടതി ചീഫ് ജസ്റിസ് സത്യബ്രത സിന്‍ഹ എന്നിവരും സുപ്രിം കോടതി ജഡ്ജിമാരാവും.
2001 സപ്തംബര്‍ ആറിനാണ് ശ്രീകൃഷ്ണ കേരള ഹൈക്കോടതി ചീഫ് ജസ്റിസായി നിയമിതനായത്. നേരത്തെ മുംബൈ ഹൈക്കോടതി ചീഫ് ജസ്റിസായിരുന്നു.
ബാബ്റി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് മുംബൈയില്‍ ഉണ്ടായ വര്‍ഗീയ കലാപത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തിയത് ശ്രീകൃഷ്ണ ആയിരുന്നു. ശ്രീകൃഷ്ണ കമ്മിഷന്‍ റിപ്പോര്‍ട്ട് ഏറെ കോലാഹലമുണ്ടാക്കിയിരുന്നു.
1994 ജൂലായ് ആറിനാണ് സിറിയക് ജോസഫ് ഹൈക്കോടതി ജഡ്ജിയായത്.












Click it and Unblock the Notifications